Breaking News

കാലാവധി തീര്‍ന്ന ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

കാലാവധി തീര്‍ന്ന ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് പുതുക്കാനും വാഹന രജിസ്‌ട്രേഷനുമാണ് മോട്ടോര്‍ വാഹന വകുപ്പ് സമയം നീട്ടി നല്‍കിയത്.സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ജൂലൈ 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയിരുന്നതിനാലാണ് ഇതിന് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിംഗ് ലൈസന്‍സ് വിതരണ ശൃംഖലയായ സാരഥിയിലൂടെ രാജ്യത്തെങ്ങും പുതുക്കാനുള്ള സംവിധാനവും ലഭ്യമാണ്.

മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് അതതു മോട്ടോര്‍ വാഹന ഓഫീസുകളില്‍ അപേക്ഷ നല്‍കാം.

No comments