Breaking News

ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച്‌ അദ്ധ്യാപകര്‍ക്കായുള്ള മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച്‌ അദ്ധ്യാപകര്‍ക്കായുള്ള മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിന്‍സിപ്പാളും അനദ്ധ്യാപകരും ഹാജരാവണം. അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പു വരുത്തണമെന്നും മാര്‍​ഗനിര്‍ദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. കോളേജുകളിലെ ഓഫീസ് സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം മൂന്നര വരെയായിരിക്കും

No comments