പലകാലങ്ങളില്‍, പല സന്ദര്‍ഭങ്ങളിലായി സേവനം ലഭിച്ചവരെല്ലാം നിറകണ്ണുകളോടെ ഇരച്ചെത്തി
പലകാലങ്ങളില്‍, പല സന്ദര്‍ഭങ്ങളിലായി സേവനം ലഭിച്ചവരെല്ലാം നിറകണ്ണുകളോടെ ഇരച്ചെത്തി, സന്നിഗ്ധഘട്ടങ്ങളില്‍ തങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്നവനെ അവസാനമായി ഒരു നോക്കുകാണാന്‍. വന്നവരെല്ലാം കണ്ണീര്ച്ചാലുകള്ക്കിടയിലൂടെ കണ്ടു, കണ്ണടച്ചുകിടന്ന് ശാന്തമായ ഉറക്കത്തിലാണ്ട ആ മുഖം. എന്നാല്‍, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാതെ സഹായം നല്കിയ നിധിന് ആ വാക്ക് പാലിച്ചുതന്നെ കിടന്നു, ചെറിയൊരു നന്ദിവാക്ക് പോലും ആവശ്യമില്ലാത്ത സഹായങ്ങളായിരുന്നു അതെല്ലാം എന്ന മട്ടില്‍. ദുബൈ മുഹൈസിനയിലെ എംബാമിങ് സെന്റര്‍ നാളിതുവരെ കാണാത്ത കണ്ണീര്കാഴ്ചകള്ക്കാണ് ചൊവ്വാഴ്ച സാക്ഷ്യംവഹിച്ചത്.

No comments