കോട്ടയം മുണ്ടക്കയത്ത് കല്ലെറിഞ്ഞ് കൊന്നു.
കോട്ടയം മുണ്ടക്കയത്ത് കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്ബില്‍ ജേക്കബ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഓടെയാണ് സംഭവം ഉണ്ടായത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് ജോര്‍ജ് എന്ന സാബു പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ കല്ലേറില്‍ മരണപ്പെട്ടത്. വീടിന് സമീപത്ത് വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാബുവും അയല്‍വാസി ബിജുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന സംഭവമെന്നാണ് സൂചന.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബിജു സാബുവിനെ കല്ലെറിഞ്ഞതെന്നും വിവരമുണ്ട്.

No comments