Breaking News

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയന്റെ മകള്‍ വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

No comments