മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തുന്നത് 14 ചാര്‍ട്ടേഡ് വിമാനങ്ങള്‍
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തുന്നത് 14 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ഗള്‍ഫ്, ആസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും വിമാനങ്ങള്‍ എത്തുന്നത്. വിവിധ കമ്ബനികളും ഏജന്‍സികളുമാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
ഈ വിമാനങ്ങള്‍ വഴി മൂവായിരത്തിലധികംപേര്‍ നാട്ടിലെത്തും.എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സജ്ജമാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. ഈ മാസം 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.

No comments