Breaking News

ഒരു വിഭാഗം യു.ഡി.എഫ്​ നേതാക്കള്‍ കേരളത്തിനെതിരായ നിലപാട്​ സ്വീകരിക്കുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

ഒരു വിഭാഗം യു.ഡി.എഫ്​ നേതാക്കള്‍ കേരളത്തിനെതിരായ നിലപാട്​ സ്വീകരിക്കുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. യു.ഡി.എഫിനെ നേരിടാനുള്ള കരുത്ത്​ എല്‍.ഡി.എഫിനുണ്ട്​ . ആരെയും അടര്‍ത്തികൊണ്ടുവരാന്‍ സി.പി.എം ശ്രമിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ്​ ഇപ്പോള്‍ തന്നെ കെട്ടുറപ്പുള്ള മുന്നണിയാണ്​. ആരെയും ചാക്കിട്ട്​ പിടിക്കില്ല. നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ എല്‍.ഡി.എഫ്​ സഖ്യമുണ്ടാക്കു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ തന്നെ എല്‍.ഡി.എഫിന്​ വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം മുതലാക്കി മുന്നണി വിപുലീകരണം നടത്താനുള്ള ശ്രമങ്ങള്‍ എല്‍.ഡി.എഫ്​ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

No comments