വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.മുരളീധരന്‍ എംപി
പാര്‍ട്ടി ഒരേ സമയത്ത് പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.മുരളീധരന്‍ എംപി. ജോസഫൈന്റെ പ്രസ്താവന അങ്ങേ അറ്റം അപലപനീയമാണെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
ആദ്യം വിഎസിന്റെ ആളായിരുന്നു എംസി ജോസഫൈന്‍. ഇപ്പോള്‍ പിണറായിക്ക് ഒപ്പമാണെന്നും മുരളീധരന്‍ പരിഹസിച്ചു.
അവര്‍ ഇതുവരെ എത്ര തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നു ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍മ വരില്ല. പക്ഷേ എത്ര തിരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാല്‍ കൃത്യമായ ഓര്‍മ കാണും. ഒറ്റ തിരഞ്ഞെടുപ്പുപോലും ജയിക്കാന്‍ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്ബളവും കൊടുത്ത് പിടിച്ചിരുത്തുമ്ബോള്‍ അതിനു വേണ്ടത്ര 'സോപ്പി'ടുന്നതു മനസിലാക്കാം.

No comments