Breaking News

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും.

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്‌ച പൂര്‍ത്തിയാകും. ജൂണ്‍ അവസാന വാരത്തില്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മൂല്യനിര്‍ണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂല്യനിര്‍ണയം വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക.

No comments