ഭര്‍ത്താവ് നിതിന്‍ പോയതറിയാതെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി
തന്നെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിന് ഒപ്പം നിന്ന ഭര്‍ത്താവ് നിതിന്‍ പോയതറിയാതെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പാലക്കാട് എംഎല്‍എ ഷാഫി പറമ്ബില്‍ ആണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
"ആതിര പ്രസവിച്ചു. നമ്മുടെ നിതിന് ഒരു പൊന്നുമോള്‍ പിറന്നിരിക്കുന്നു. ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കട കടല്‍ ആതിര അതിജീവിക്കും. അമ്മയോളം ആത്‌മബലമുള്ള ആരും ലോകത്ത് ഇതുവരെ പിറന്നിട്ടില്ലല്ലോ," ഷാഫി പറമ്ബില്‍ കുറിച്ചു.
നിതിന്റെ മരണ വിവരം ആതിരയെ ഇതുവരെ അറിയിച്ചിട്ടില്ല. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം
നിതിന്റെ മരണ വിവരം ആതിരയെ ഇതുവരെ അറിയിച്ചിട്ടില്ല. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം

No comments