Breaking News

കണ്ടയ്ന്‍മെന്റ് മേഖലകളില്‍ ജീവിക്കുന്നവരില്‍ മൂന്നിലൊന്നിനും ഇതിനകം തന്നെ കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന്

രാജ്യത്തെ കണ്ടയ്ന്‍മെന്റ് മേഖലകളില്‍ ജീവിക്കുന്നവരില്‍ മൂന്നിലൊന്നിനും ഇതിനകം തന്നെ കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സിറോ സര്‍വേയില്‍ കണ്ടെത്തല്‍. ഇത്തരത്തില്‍ രോധബാധിതരായവരില്‍ നല്ലൊരു പങ്കും അവര്‍ അറിയാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനം പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ടയ്ന്‍മെന്റ് സോണുകളിലെ 15മുതല്‍ 30%വരെ ജനങ്ങള്‍ കോവിഡ് ബാധിതരായിരിക്കാമെന്നാണ് സര്‍വേ പറയുന്നത്.
ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ചാണ് ഐസിഎംആര്‍ സിറോ സര്‍വേ നടത്തിയത്. 10 കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നായി 500 സാമ്ബിളുകളാണ് ശേഖരിച്ചത്.

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ പൈലറ്റ് സര്‍വേ നടത്തിയത്.

മുംബൈ, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുര്‍ തുടങ്ങിയ ഹോട്ടസ്‌പോട്ടുകളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്.


No comments