Breaking News

ബവ്ക്യൂ ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്ന് കാണിച്ച്‌ കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാരിന് കത്ത് നല്‍കി.

ബവ്ക്യൂ ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്ന് കാണിച്ച്‌ കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാരിന് കത്ത് നല്‍കി. മദ്യക്കടകളില്‍ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബവ്ക്യൂ ആപ് വരുന്നതിന് മുമ്ബ് കണ്‍സ്യൂമര്‍ ഫെഡിലെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാല്‍ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ്പ് വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പണ്‍ വരവ് ഗണ്യമായി കുറയുകയും മദ്യവില്‍പന കുത്തനെ ഇടിയുകയും ചെയ്‌തു.

കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന മിക്ക ഷോപ്പുകള്‍ക്കും പ്രതിദിനം 400 ടോക്കണുകള്‍ ലഭിക്കുന്നില്ല. ഇടുക്കിയിലെ ഷോപ്പുകളില്‍ ടോക്കണ്‍ ലഭിക്കുന്നത് തീരെ കുറഞ്ഞു.

No comments