Breaking News

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം

 കേരള കോണ്‍ഗ്രസ്-എം ഗ്രൂപ്പുകളെ അനുനയിപ്പിച്ച്‌ യു.ഡി.എഫില്‍ ഉറപ്പിച്ച്‌ നിറുത്താനുള്ള നേതൃത്വത്തിന്റെ ഇടപെടല്‍ പാളംതെറ്റുന്നു. അതിനാല്‍, ഇനിയും മുന്നണി വിട്ടുപോവുന്നവര്‍ പോവട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറായേക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇന്നലെ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ ഹൗസില്‍ യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. മുന്നണി വിട്ടുപോവാനുള്ള തീരുമാനം ജോസ് സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്. അതേസമയം കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നോ നാളെയോ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചേരും.

No comments