Breaking News

കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രവേശന പരീക്ഷ ഈ മാസം 16ന് നടക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഏപ്രില്‍ 20 മുതല്‍ രണ്ടുദിവസമായി പരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.

No comments