Breaking News

മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആള്‍ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയന്‍.

മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആള്‍ ഒഴിയണമെന്ന്​ പ്രതിപക്ഷത്തിന്​ ആഗ്രഹിക്കാമെന്നും അത്​ സ്വാഭാവികം മാത്രമാണെന്നും പിണറായി വിജയന്‍. എന്നാല്‍ അതിനായി നെറികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിന്​ ശരിയായ മാര്‍ഗങ്ങളാണ്​ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എടുത്തു നടപടികളിലെ ശരിതെറ്റുകള്‍ ചൂണ്ടികാണിക്കാം. അത്​ ജനങ്ങളോട്​ വിശദീകരിക്കാം. അങ്ങനെ ശരിയായ രാഷ്​ട്രീയ മത്സരമാണ്​ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാവനയില്‍ ഒരു കാര്യം കെട്ടി ചമച്ച്‌​, അതിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച്‌​ തന്നെ പുറത്താക്കാമെന്നും ആരും കരുതേണ്ടെന്നും അതിന്​ കീഴടങ്ങാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments