സ്വര്‍ണക്കടത്തിനിടെ പിടിക്കപ്പെട്ടതോടെ തെളിവു നശിപ്പിക്കാന്‍ പ്രതിയായ സരിത്ത് മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ്
സ്വര്‍ണക്കടത്തിനിടെ പിടിക്കപ്പെട്ടതോടെ തെളിവു നശിപ്പിക്കാന്‍ പ്രതിയായ സരിത്ത് മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ്. നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച ഫോണുമായാണ് സരിത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണക്കടത്തിനായി ഉന്നതബന്ധങ്ങള്‍ വിനിയോഗിച്ചെന്ന് സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തി. കൊച്ചി സ്വദേശിയായ വ്യക്തിക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയത്. ഇയാളെയും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെയും ബന്ധപ്പെടുത്തി കൊടുത്തത് താനാണെന്നും സരിതത് കസ്റ്റംസിനോട് സമ്മതിച്ചു.

No comments