Breaking News

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും ബഹിഷ്കരിച്ച്‌ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും ബഹിഷ്കരിച്ച്‌ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. തന്‍റെയൊപ്പം ഉള്ള 17 എംഎല്‍എമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് സച്ചിന്‍ പൈലറ്റ് പരോക്ഷമായി കോണ്‍ഗ്രസ് നേതൃത്വത്തോട് വിലപേശുന്നത്. മുഖ്യമന്ത്രിപദം ലഭിക്കുക എന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിന്‍ പൈലറ്റ് തയ്യാറല്ലെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധിയും ചിദംബരവും വിളിച്ചിട്ടും സച്ചിന്‍ പൈലറ്റ് വഴങ്ങിയുമില്ല. അതേസമയം, സച്ചിന്‍ പൈലറ്റില്‍ നിന്ന് വ്യക്തമായ സൂചന ലഭിക്കാത്തതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി.

No comments