Breaking News

കേരള കോണ്‍ഗ്രസ്​ ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നില്‍ക്കുമെന്ന്​ ജോസ്​ കെ. മാണി

കേരള കോണ്‍ഗ്രസ്​ ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നില്‍ക്കുമെന്ന്​ ജോസ്​ കെ. മാണി. അങ്ങനെയൊരു രാഷ്​ട്രീയ തീരുമാനമാണ്​ പാര്‍ട്ടി സ്​റ്റിയറിങ്​ കമ്മിറ്റി കൂടി എടു​ത്തതെന്ന്​ അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്​. മുമ്ബ്​ യു.ഡി.എഫ്​ വിട്ടപ്പോ​ഴും യു.പി.എയുടെ ഭാഗമായിരുന്നു. ദേശീയ രാഷ്​ട്രീയ നിലപാടിനനുസൃതമായാണ്​ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്​.

എല്‍.ഡി.എഫ്​ പ്രവേശനം സംബന്ധിച്ച​ സി.പിഐയുടെ എതിര്‍പ്പിനെ കുറിച്ച്‌​ അവരോടു തന്നെ ചോദിക്കണം. കാനം രാജേന്ദ്രന്​ ഇപ്പോള്‍ മറുപടി പറയുന്നില്ല. എല്ലാ രാഷ്​ട്രീയ കക്ഷികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്​.

No comments