Breaking News

ഇപ്പോഴും യു.പി.എ വിട്ടിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി.

ഇപ്പോഴും യു.പി.എ വിട്ടിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി. പുറത്താക്കിയത് കേരളത്തിലെ യു.ഡി.എഫില്‍ നിന്നാണ്. നേരത്തെയും യു.ഡി.എഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യു.പി.എക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരും. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

No comments