Breaking News

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലായതോടെ പുറത്തിറങ്ങി എങ്ങനെ അവശ്യ സാധനങ്ങള്‍ വാങ്ങിക്കുമെന്ന ആശങ്കയിലാണ് നഗരവാസികള്‍

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലായതോടെ പുറത്തിറങ്ങി എങ്ങനെ അവശ്യ സാധനങ്ങള്‍ വാങ്ങിക്കുമെന്ന ആശങ്കയിലാണ് നഗരവാസികള്‍. എന്നാല്‍ അവശ്യ സാധനങ്ങള്‍ പൊലീസുകാര്‍ വഴി ഹോംഡെലിവറിയായി വീട്ടിലെത്തിക്കുമെന്ന് ഇന്നലെ തന്നെ ജില്ലാ ഭരണകൂടവും പൊലീസും ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി അത്യാവശ്യ സേവനങ്ങള്‍ക്ക് പൊലീസിനെ വിളിക്കാനുള്ള ഫോണ്‍ നമ്ബറുകള്‍ രാത്രി തന്നെ ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നേരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കിലും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തിരുവനന്തപുരം നഗരത്തിലെ സാഹചര്യം.

No comments