യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട്.
യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും ആരോപണവിധേയമായതോടെ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടറേറ്റുകള്‍ക്ക് നേരെ വെള്ളിയാഴ്ച മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പഞ്ചായത്ത് തലത്തില്‍ പ്രതിഷേധം നടത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ കെ നവാസ് ഉള്‍പ്പെടെ പതിനഞ്ചോളം യൂത്ത് ലീഗ് നേതാക്കള്‍ക്ക് പരിക്കേറ്റു.

No comments