സിപിഐഎം-കോണ്‍ഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാര്‍ ഘടകം സെക്രട്ടറി അവദേഷ് .
സിപിഐഎം-കോണ്‍ഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാര്‍ ഘടകം സെക്രട്ടറി അവദേഷ് . കോണ്‍ഗ്രസുമായി സഖ്യം ആകാം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും പാര്‍ട്ടി നേരിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ തടയുക എന്നത് രാഷ്ട്രിയ ലക്ഷ്യമാകുമ്ബോള്‍ ഇതിന് വിരുദ്ധമായി ഉയരുന്ന ഒരു വാദത്തിനും പ്രസക്തി ഇല്ലെന്നും അവദേഷ് കുമാര്‍ വ്യക്തമാക്കി.
നാല് സീറ്റിലാണ് സിപിഐഎം ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഉപരി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യം നയവ്യതിയാനമല്ല. രാഷ്ട്രീയ അനിവാര്യത സഖ്യമായി മാറുന്നത് വര്‍ഗീയതയെ ഫലപ്രദമായി ചെറുക്കാന്‍ കാരണമാകും.

No comments