Breaking News

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 28 ന് ഹൈക്കോടതി വിധിപറയും.

 


സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 28 ന് ഹൈക്കോടതി വിധിപറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും എതിര്‍ത്തു. ഒന്നര മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ വിധി പറയാന്‍ ജസ്റ്റിസ് അശോക് മേനോന്‍ മാറ്റിയത്.

സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും സ്വപ്‌ന ഒരു കരു മാത്രമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടി. ലോക്കറില്‍വച്ചിരിക്കുന്നത് കള്ളക്കടത്തിനു കൂട്ടുനിന്നതിനു കിട്ടിയ ലാഭമാണ്.

No comments