600 മെയില്‍ /എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.
600 മെയില്‍ /എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാത്രി സ്റ്റോപ്പുകള്‍ അടക്കം 10,200 ഒഴിവാക്കാനും ധാരണ. 360 പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍ എക്‌സ്പ്രസ് സര്‍വീസുകളായി ഉയര്‍ത്തും യാത്രക്കാര്‍ക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് പുതിയ തീരുമാനം.ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടായേക്കും. സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ രാജ്യത്തെ ട്രയിന്‍ ഗതാഗത സംവിധാനം അനാകര്‍ഷമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതിന്റെ ഭാഗമായി 600 മെയില്‍ /എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകള്‍ നിര്‍ത്താനാണ് നീക്കം.

No comments