ബിഹാറില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍പോലും ജെ.ഡി.യു നേതാവ് നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിയെന്ന് അമിത് ഷാ.
ബിഹാറില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍പോലും ജെ.ഡി.യു നേതാവ് നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിയെന്ന് അമിത് ഷാ. എല്‍.ജെ.പിയുമായി ബി.ജെ.പി രഹസ്യനീക്കം നടത്തുന്നെന്ന ആരോപണം ശക്തമാകുമ്ബോഴാണ് ഈ പ്രതികരണം.
തങ്ങള്‍ മുന്നണി വിട്ടത് അമിത് ഷായുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നു വ്യക്തമാക്കി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിനെ തഴയാന്‍ ബി.ജെ.പി കണ്ടെത്തിയ മാര്‍ഗമാണ് എല്‍.ജെ.പിയെ പുറത്തുനിര്‍ത്തുകയെന്നതായിരുന്നു ആരോപണം.
നിതീഷ് കുമാറിന്റെ ജെ.ഡി.യു സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ജെ.പി എതിര്‍സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

No comments