ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്ബോള്‍, ജനനായകന്‍ വി.എസ്. അച്യുതാനന്ദന് ഇന്ന് 97 വയസ് പൂര്‍ത്തിയാകുന്നു
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്ബോള്‍, ജനനായകന്‍ വി.എസ്. അച്യുതാനന്ദന് ഇന്ന് 97 വയസ് പൂര്‍ത്തിയാകുന്നു. സാധാരണ വി എസിന്റെ പിറന്നാളിന് ആഘോഷങ്ങള്‍ ലളിതമാണെങ്കിലും ജന്മദിനാശംസ നേരാന്‍ വലിയൊരു നിരയാണ് എത്താറുള്ളത്. എന്നാല്‍ ഇക്കുറി കൊവിഡ് പശ്ചാത്തലത്തില്‍ അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. ഭാര്യ വസുമതിയും മക്കളും മരുമക്കളും ചെറുമക്കളും ആശംസകള്‍ നേരും. ഉച്ചയ്ക്ക് പായസമടങ്ങുന്ന സദ്യയുമാണ് ഒരുക്കുന്നത്.
ശാരീരിക അവശതകള്‍ നിമിത്തം പൊതുവേദികളില്‍ നിന്ന് വി.എസ് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനാണ് അദ്ദേഹം. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഔദ്യോഗിക വസതിക്കു പുറത്തേക്കു ഇറങ്ങിയിട്ട് തന്നെ ഒരു വര്‍ഷമാകുന്നു.

No comments