Breaking News

എല്‍ ഡി എഫിലേക്ക് പോകാന്‍ തീരുമാനിച്ചവര്‍ യു ഡി എഫില്‍ നിന്ന് നേടിയ സ്ഥാനമാനങ്ങല്‍ രാജിവെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേരള കോണ്ടഗ്രസ് എം


 എല്‍ ഡി എഫിലേക്ക് പോകാന്‍ തീരുമാനിച്ചവര്‍ യു ഡി എഫില്‍ നിന്ന് നേടിയ സ്ഥാനമാനങ്ങല്‍ രാജിവെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേരള കോണ്ടഗ്രസ് എം. കേരള കോണ്‍ഗ്രസ് എമ്മിന്റെ എം പിയും എം എല്‍ എമാരും സ്ഥാനം രാജിവെക്കണമെന്ന് പറയുന്നത് അപഹാസ്യമാണ്. കേരള കോണ്‍ഗ്രസിന്റെ വോട്ട് നേടി ജയിച്ച യു ഡി എഫ് പ്രതിനിധികള്‍ രാജിവെക്കാന്‍ തയ്യാറായാല്‍ ആ നിമിഷം തങ്ങളും രാജിവെക്കാം. കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയ ധാര്‍മിക പഠിപ്പിക്കാന്‍ ആരും വരേണ്ടന്നും താമസ് ചാഴികാടന്‍ എം പി, എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ യു ഡി എഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണ്.

No comments