കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാന്‍ ബി.എസ് യെദിയൂരപ്പക്ക് കഴിയില്ലെന്ന് ബി.ജെ.പി നേതാവ് ബസാനഗൗഡ പാട്ടീല്‍ യത്‌നാല്‍.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാന്‍ ബി.എസ് യെദിയൂരപ്പക്ക് കഴിയില്ലെന്ന് ബി.ജെ.പി നേതാവ് ബസാനഗൗഡ പാട്ടീല്‍ യത്‌നാല്‍. കഴിഞ്ഞ ദിവസം രാത്രി ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
ബി.ജെ.പി നേതാവ് യെദിയൂരപ്പക്കെതിരെ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍
'ബി. എസ് യെദിയൂരപ്പയെക്കൊണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് പൊറുതി മുട്ടിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഉടന്‍ തന്നെ ഒരു പുതിയ മുഖ്യമന്ത്രിയുണ്ടാകും,' ബി.ജെ.പി നേതാവ് പറഞ്ഞു. യെദിയൂരപ്പ പ്രവര്‍ത്തിക്കുന്നത് ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണെന്നും യത്‌നാല്‍ പറഞ്ഞു.

No comments