Breaking News

ഹ​രി​യാ​ന​യി​ല്‍ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍

 


 ഹ​രി​യാ​ന​യി​ല്‍ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍. ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​രാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഹ​രി​യാ​ന​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഖ​ട്ടാ​റി​ന്‍റെ പ്ര​തി​ക​ര​ണം.


രാ​ഹു​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ഖ​ട്ടാ​ര്‍ ആ​രോ​പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. അ​തു​കൊ​ണ്ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത് സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ ന​ട​ക്കു​ക​യാ​ണെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

No comments