ഇന്ന് തലസ്ഥാന ജില്ലയിലും കോഴിക്കോട്ടും രോഗികളുടെ എണ്ണം ആയിരത്തിനു മുകളില്‍.
ഇന്ന് തലസ്ഥാന ജില്ലയിലും കോഴിക്കോട്ടും രോഗികളുടെ എണ്ണം ആയിരത്തിനു മുകളില്‍. തിരുവനന്തപുരത്തും കോഴിക്കോട്ടും യഥാക്രമം 1119 പേര്‍ക്കും 1164 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്ട് 1081 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം വന്നപ്പോള്‍ തിരുവനന്തപുരത്ത് ഇന്ന് 943 സമ്ബര്‍ക്ക രോഗികളാണ് ഉള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന വിവരപ്രകാരം തിരുവനന്തപുരത്ത് നിലവില്‍ 12,594 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളതും തിരുവനന്തപുരത്താണ്. അതേസമയം 880 പേര്‍ക്ക് ഇന്ന് ജില്ലയില്‍ രോഗമുക്തി ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ട് നിലവില്‍ 9894 പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

No comments