Breaking News

ഹാഥ്റസിലെ നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്‌ ലീഗ് എംഎല്‍എ കെ എം ഷാജി.

 


ഹാഥ്റസിലെ നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്‌ ലീഗ് എംഎല്‍എ കെ എം ഷാജി. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസാണിത്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താന്‍ താമസിച്ചേക്കാമെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്ന് കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു.

പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ ഒഴികെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷയായി കരുതുന്നത് രാഹുലിനെയാണ്. അതുകൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നത്.

No comments