ഒക്ടോബര്‍ ഒന്നിനു പ്രസിഡന്‍റ് ട്രംപിനും പ്രഥമ വനിതയ്ക്കും കോറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു
ഒക്ടോബര്‍ ഒന്നിനു പ്രസിഡന്‍റ് ട്രംപിനും പ്രഥമ വനിതയ്ക്കും കോറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രഥമ വനിതയെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ഒക്ടോബര്‍ രണ്ടിനു വൈകീട്ട് ആറരയോടെയാണ് വൈറ്റ് ഹൗസില്‍ നിന്നും നടന്നു ഹെലികോപ്റ്ററില്‍ കയറിയ ട്രംപിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.
തികച്ചും ആരോഗ്യവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത് .പത്തു ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് വൈറ്റ് ഹൗസ് നല്‍കിയ വിവരം. .അധികാരം വൈസ് പ്രസിഡന്റിനെ ഏല്‍പിച്ചിട്ടില്ലെന്നും ആശുപത്രിയിലിരുന്നു ഭരണനിര്‍വഹണം നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി .മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈ വീശിയെങ്കിലും ഒന്നും പ്രതികരിച്ചില്ല .

No comments