യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹസന്‍ പാണക്കാട്ടെത്തിയത്. യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടു പോവുമെന്ന് ചര്‍ച്ചക്ക് ശേഷം ഹൈദരലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് കണ്‍വീനര്‍ പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിശകലനം ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

No comments