Breaking News

കൊറോണ പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച്ച വന്നതായി രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

 


കൊറോണ പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച്ച വന്നതായി രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ വൈറസിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിരോധം പിന്നോട്ട് പോവുകയായിരുന്നു. ഹര്‍ഷവര്‍ധന്‍ പങ്കെടുത്ത സണ്‍ഡേ സംവാദ് എന്ന പരിപാടിയുടെ ടീസര്‍ പുറത്തുവിട്ടതിലാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടത്തില്‍ രോഗത്തെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ വലിയ വില നല്‍കുന്നതെന്നും ഹര്‍ഷവര്‍ധന്‍ കുറ്റപ്പെടുത്തി.

No comments