Breaking News

ജമ്മുകാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുളളയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌‌ട‌റേറ്ര് തിങ്കളാഴ്‌ച ചോദ്യം ചെയ്‌തു.

 


ജമ്മുകാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുളളയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌‌ട‌റേറ്ര് തിങ്കളാഴ്‌ച ചോദ്യം ചെയ്‌തു. ജമ്മുകാശ്‌മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിലുളള കേസിലാണ് ഫാറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തത്. ഫറൂഖ് അബ്‌ദുളള ജമ്മു കാശ്‌മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.

ശ്രീനഗറില്‍ വച്ചാണ് ഇ.ഡി ഫറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തത്. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. നേരത്തെ 2019ലും ഇതേ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തിരുന്നു.

No comments