ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെയെന്ന് പി.ജെ ജോസഫ്.
ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെയെന്ന് പി.ജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. സത്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ഏറെ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ തന്നെ വേണമെന്നാണ് നിലപാടെന്നും നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
Dailyhunt

No comments