ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ പോലെ കര്‍ണാടകയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നു
ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ പോലെ കര്‍ണാടകയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7012 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിലെ പോലെ കൂടുതല്‍ പേര്‍ രോഗമുക്തരായി. 8344 പേര്‍ക്കാണ് അസുഖം ഭേദമായത്. ഈ സമയത്ത് 51 പേര്‍ക്ക് മരണം സംഭവിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ കൂടി കണക്കാക്കിയാല്‍, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,65,586 ആയി വര്‍ധിച്ചു. ഇതില്‍ 1,09,264 പേര്‍ ചികിത്സയിലാണ്. അവശേഷിക്കുന്ന 6,45,825 പേര്‍ രോഗമുക്തരാണ്. മരണസംഖ്യ 10,478 ആയി വര്‍ധിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

No comments