കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടക കക്ഷിയാക്കാനുള്ള ധാരണയായത്. ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉള്‍പ്പെടെ, അംഗീകരിച്ചു.

No comments