Breaking News

കേ​ന്ദ്ര ക​ര്‍​ഷ​ക നി​യ​മ​ത്തി​നെ​തി​രെ മൂ​ന്ന് ബി​ല്ലു​ക​ള്‍ പാ​സാ​ക്കി പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍.


 കേ​ന്ദ്ര ക​ര്‍​ഷ​ക നി​യ​മ​ത്തി​നെ​തി​രെ മൂ​ന്ന് ബി​ല്ലു​ക​ള്‍ പാ​സാ​ക്കി പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍. ബി​ല്ലു​ക​ള്‍ ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സമര്‍പ്പിച്ചുവെന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് അ​റി​യി​ച്ചു. ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കും. രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ അ​നു​മ​തി തേ​ടു​മെ​ന്നും അദ്ദേഹം പറഞ്ഞു.

ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കാ​നോ അ​വ​രെ ത​ക​ര്‍​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല, ത​ന്‍റെ സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​തി​നെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും പ്ര​ത്യേ​കം വി​ളി​ച്ചു ചേ​ര്‍​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ അ​മ​രീ​ന്ദ​ര്‍ സിം​ഗ് വ്യക്തമാക്കി.

No comments