ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് രാജ്യത്തുനിന്ന് പോയിട്ടില്ല. രാജ്യത്തെ കൊറോണ മുക്തി നിരക്ക് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അര്‍ത്ഥം വൈറസ് പോയെന്നല്ലെന്നും അദേഹം പറഞ്ഞു.
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കൊറോണക്കെതിരായ പേരാട്ടത്തില്‍ നാം നേടിയെടുത്ത മുന്‍തൂക്കം കൈവിടരുത്. കടകമ്ബോളങ്ങളില്‍ ഉത്സവകാലത്ത് തിരക്കുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ അവസാനിച്ചുവെന്ന് ആരും ചിന്തിക്കരുതെന്നും അദേഹം രാജ്യത്തോട് പറഞ്ഞു.

No comments