Breaking News

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ മിന്നും താരമായ ക്രിസ് ഗെയ്‌ല്‍ ഒരിക്കല്‍ കൂടി താരമാകുകയാണ് .


 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ മിന്നും താരമായ ക്രിസ് ഗെയ്‌ല്‍ ഒരിക്കല്‍ കൂടി താരമാകുകയാണ് . ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ഗെയ്‌ല്‍ 13 പന്തില്‍ 29 റണ്‍സാണ് നേടിയിരിക്കുന്നത് . 26 റണ്‍സ് പിറന്ന ഒരോവറുമുണ്ടായിരുന്നു കൂട്ടത്തില്‍. ഇതോടെ ഐപിഎല്ലില്‍ തന്‍റെയൊരു റെക്കോര്‍ഡ് ഉണ്ടാക്കിയെടുത്തിരിക്കുകയാണ് യൂണിവേഴ്‌സ് ബോസ് .

ഡല്‍ഹി യുവ പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ ഓവറില്‍ 26 റണ്‍സ് ഗെയ്‌ല്‍ അടിച്ചെടുക്കുകയുണ്ടായി. ഇത് ഏഴാം തവണയാണ് ഐപിഎല്ലില്‍ ഗെയ്‌ല്‍ ഓവറില്‍ 25ലേറെ റണ്‍സ് നേടിയെടുക്കുന്നത് . ജോസ് ബട്‌ലര്‍, ഷെയ്‌ന്‍ വാട്‌സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നീ വമ്ബന്‍മാര്‍ രണ്ട് തവണ വീതം മാത്രമാണ് ഓവറില്‍ 25ലേറെ റണ്‍സ് നേടിയെടുത്തിട്ടുള്ളത്.

No comments