Breaking News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കും.

 


 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. 180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് സമാനമായി നവംബര്‍ രണ്ടിന് ശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്.
എന്നാല്‍ 180ലധികം വിദ്യാര്‍ഥികളില്‍ വൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഈ മാസം മുഴുവനും സ്‌കൂളുകള്‍ അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

No comments