കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ നിന്നും ശുഭവാര്‍ത്ത.
കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ നിന്നും ശുഭവാര്‍ത്ത. മുന്‍മുഖ്യമന്ത്രി അജിത് ജോഗിയുടെ കുടുംബം 2001 മുതല്‍ കൈവശം വെച്ചുപോരുന്ന മര്‍വാഹി സീറ്റ് 38,000ത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
എസ്.ടി സംവരണ സീറ്റായ മര്‍വാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് കെ.കെ ധ്രുവ് ആയിരുന്നു. ജനതാ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി അന്തരിച്ചതിനെത്തുടര്‍ന്നാണ് മര്‍വാഹിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയും ഭാര്യ റിച്ച ജോഗിയും നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്താല്‍ പത്രിക തള്ളിയിരുന്നു.

No comments