ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. നിതീഷ് ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രതിപക്ഷ നിരയില്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും നിതീഷിനോട് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന.
ദേശീയ തലത്തില്‍ നിതീഷ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണമെന്നും ബീഹാറില്‍ തേജസ്വിയെ പിന്തുണയ്ക്കണമെന്നും ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ രൂപീകരണത്തില്‍ നിതീഷ് ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദിഗ്‌വിജയ് ഇക്കാര്യം ആവശ്യപ്പെട്ടത്.

No comments