ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്ത്
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്ത്. ബിഹാറിലെ വിജയം പ്രചോദനം നല്‍കുന്നതാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഐഎം പോരാടും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോള്‍ പറയുമെന്നും ഉവൈസി പറഞ്ഞു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉവൈസി.

No comments