മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി മുതല്‍ ഇല്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി മുതല്‍ ഇല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്തസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
കോവിഡ് കണക്കുകള്‍ ആദ്യമൊക്കെ വിശദമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് കണക്കുകള്‍ ചുരുക്കുകയും രാഷ്ട്രീയ മറുപടികള്‍ കൂട്ടുകയും ചെയ്തിരുന്നു.സ്പ്രിന്‍ക്ലര്‍, സ്വര്‍ണക്കടത്തു വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇതേ വാര്‍ത്താസമ്മേളനം തന്നെയാണ്.

No comments