തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി മരം വീണ് മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി മരം വീണ് മരിച്ചു. നെയ്യാറ്റിന്‍കര കരോടാണ് സംഭവം. പുതിയ ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരിജ കുമാരിയാണ് മരിച്ചത്.
മരം മുറിക്കുന്നതിനിടെ അബദ്ധത്തില്‍ ഗിരിജയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു. ഭര്‍ത്താവിനോപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുന്നതിനിടയില്‍ മരം ഇവരുടെ ദേഹത്ത് വീണത്. ഗുരതരമായി പരുക്കേറ്റ ഗിരിജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

No comments