മലപ്പുറത്തിന് പുറത്ത് ലീഗിന് മറ്റൊരു അധികാരകേന്ദ്രം പതിവില്ലെങ്കിലും ആ നിലയിലേക്ക് വളരാന്‍ കഴിഞ്ഞ നേതാവായാരുന്നു ഇബ്രാഹിം കുഞ്ഞ്.
മലപ്പുറത്തിന് പുറത്ത് ലീഗിന് മറ്റൊരു അധികാരകേന്ദ്രം പതിവില്ലെങ്കിലും ആ നിലയിലേക്ക് വളരാന്‍ കഴിഞ്ഞ നേതാവായാരുന്നു ഇബ്രാഹിം കുഞ്ഞ്. കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധമാണ് ഇബ്രാഹിം കുഞ്ഞിന് അധികാരരാഷ്ട്രീയത്തിലേക്ക് വഴി തുറന്നത്.
2005 രണ്ടാം വട്ടം ഐസ്ക്രീം കേസ് വിവാദമായപ്പോള്‍ ഗതികെട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജി വെക്കേണ്ടി വന്നപ്പോള്‍ ആ കസേരയിലിരിക്കാന്‍ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്തത് ആദ്യമായി നിയമസഭയിലെത്തിയ ഇബ്രാഹി കുഞ്ഞിനെ. അന്ന് ലീഗിലെ പ്രമുഖരെ പോലും ആ തീരുമാനം അമ്ബരപ്പിച്ചിരുന്നു.
അടുത്ത യുഡിഎഫ് മന്ത്രിസഭയില്‍ എം.കെ.മുനീറിനെപ്പോലുള്ള പ്രമുഖരെ തഴഞ്ഞ് ഇബ്രാഹിം കുട്ടി പൊതുമരാമത്ത് മന്ത്രിക്കസേരയില്‍ എത്തിയത് വീണ്ടും പാണക്കാട് കുടുംബവുമായും കുഞ്ഞാലിക്കുട്ടിയുമായുമുള്ള അതേ ബന്ധത്തിന്റെ തണലിലാണ്.

No comments