മാണി സാര് എന്നു രാഷ്ട്രീയ കേരളം വിളിപ്പേരാക്കിയ കെ.എം മാണിയുടെ മകന് സാര് എന്നുള്ള വിളിയില്‍ തെല്ലും താല്പര്യമില്ല
മാണി സാര് എന്നു രാഷ്ട്രീയ കേരളം വിളിപ്പേരാക്കിയ കെ.എം മാണിയുടെ മകന് സാര് എന്നുള്ള വിളിയില്‍ തെല്ലും താല്പര്യമില്ല. ജോസേന്നോ, ജോസ് കെ മാണിയെന്നോ ജോമോനെന്നോ വിളിക്കുന്നതാണ് സന്തോഷം. പക്ഷേ പൊതുവേദികളിലും പാര്ട്ടി യോഗങ്ങളിലും അച്ചാച്ചനെ(കെ.എം മാണി) ജോമോന്‍ ഇന്നും വിളിക്കുന്നത് മാണി സാര് എന്ന് തന്നെ. ഇടതുമുന്നണിയുടെ ഭാഗമായ ശേഷം വിവാദങ്ങള്‍ക്കിടയിലും സമയം കണ്ടെത്തി കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയിലാണ് ജോസ് കെ മാണി എം.പി മനസുതുറന്നത്. അച്ചാച്ചനെ സാറെന്ന് വിളിക്കുന്നത് ഇനിയും തുടരും. അതിനു കാരണമുണ്ട്. അച്ചാച്ചനെന്നതിനെക്കാള് പൊതു ഇടങ്ങളില് തിരിച്ചറിയലിന് മാണി സാറെന്നുള്ള വിളിയാണ് നല്ലത്.

No comments