സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും
സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാകും സന്ദര്‍ശകരെ അനുവദിക്കുക. ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.
ടൂറിസം രംഗത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്ത് മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. രണ്ടാം ഘട്ടമായി ഇന്ന് മുതല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാസം തുറന്ന ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണം ആശാവഹമാണെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍.

No comments